Wednesday, August 29, 2012

Malayalam Song No. 10

പാട്ട് 10

സ്തതികളിൽ ഉന്നതനാം കർത്താവേ
ദൈവമേ നീയെന്നും പരിശുദ്ധൻ
സ്തുതികളിൽ ഉന്നതനാം കർത്താവേ
ബലവാനാം നീ പരിശുദ്ധൻ
സ്തുതികളിൽ ഉന്നതനാം കർത്താവേ
അമർത്യനാം ദൈവമേ നീ പരിശുദ്ധൻ


ഹാ! എൻ ദൈവമേ നീ മാത്രമെൻ
സഹചരനും ആത്മ സൗഖ്യ ദായകനും
എന്നെന്നും നിൻഗേഹത്തിൽ വസിച്ചീടുവാൻ
പാപിയാം എന്നെ നീ കൈക്കൊള്ളേണേ

 ഹാല്ലേലൂയ്യ, ഹാല്ലേലൂയ്യ, ഹാല്ലേലൂയ്യ എൻ കർത്താവിന്ന് (3)

സ്തോത്രം എന്നെന്നും എൻ ഈശോയ്ക്
സത്യസ്വരൂപനാം എൻ കർത്താവിന്ന്
നിത്യനാം ദൈവത്തിന്നാരാധന
സ്തുതികളിൽ ഉന്നതനാം ആരാധനാ...

ഹാല്ലേലൂയ്യ, ഹാല്ലേലൂയ്യ, ഹാല്ലേലൂയ്യ എൻ കർത്താവിന്ന് (3)

MPI-CG

No comments:

Post a Comment

Word of Life

Word of Life  On 17th Jan 2025   Meditating the Words of Jesus from Holy Scriptures  Jesus said: ‘Do not put the Lord your God to the test. ...